ശബരിമല:നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്ക് പോകാനൊരുങ്ങിയ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അറസ്റ്റിലായി. ആറേ മുക്കാലോടെ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് പുറപ്പെട്ട സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചാണ് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. സുരേന്ദ്രനൊപ്പം ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് പേര്‍ക്കൊപ്പം മല കയറാനൊരുങ്ങിയ സുരേന്ദ്രനോട് രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്ന് എസ്പി പറഞ്ഞു.മടങ്ങിപ്പോകാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും സന്നിധാനത്തേക്ക് കയറുമെന്ന ഉറച്ച നിലപാടെടുത്തതോടെ പോലീസും സുരേന്ദ്രനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തുടര്‍ന്ന് സുരേന്ദ്രനടക്കം നാലു പേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.മൂന്ന് പേരെ വിട്ടയച്ചു.കെ.സുരേന്ദ്രനെ ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
കെ.പി.ശശികലയെ ജാമ്യം നല്‍കി വിട്ടയച്ചതിന് ശേഷം അവര്‍ വീണ്ടും സന്നിധാനത്തേക്കെത്തുമെന്ന് പ്രഖ്യാപിച്ചതോടെ ശബരിമലയിലും പരിസരത്തും അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.