ന്യൂഡല്‍ഹി:അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മല്‍സര രംഗത്തില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുഷ്മ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റം. രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നുവെന്നല്ല തന്റെ തീരുമാനത്തിന്റെ അര്‍ത്ഥമെന്നും അവര്‍ പറഞ്ഞു. മദ്ധ്യപ്രദേശില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഷമ.
മദ്ധ്യപ്രദേശിലെ വിധിഷയില്‍ നിന്നാണ് സുഷമ ലോക്സഭയിലെത്തിയത്.എന്നാല്‍ സുഷമ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാരോപിച്ച് അടുത്തിടെ വിധിഷയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.ഇതേക്കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് താന്‍ ഇനി മത്സരിക്കാനില്ലെന്ന് സുഷമ അറിയിച്ചത്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ത്തന്നെ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന പ്രവര്‍ത്തനമാണ് സുഷമ സ്വരാജ് കാഴ്ചവെച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളപ്പോഴും അവര്‍ കര്‍മ്മനിരതയായിരുന്നു. അതുകൊണ്ട് തന്നെ സുഷമാ സ്വരാജിനെപ്പോലുള്ള ഒരാളെ ബി.ജെ.പി മാറ്റിനിര്‍ത്താന്‍ സാധ്യതയില്ല.
അതേസമയം തന്നെ സുഷമയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ അവര്‍ക്ക് വിശ്രമം ആവശ്യമാണെന്നും തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ലെന്നും അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.