സന്നിധാനം:ശബരിമല സന്നിധാനത്ത് കഴിഞ്ഞദിവസം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയാണ് സസ്‌പെന്റ് ചെയ്തത്.കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഇയാള്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.
പറവൂര്‍ ദേവസ്വം അസി.കമ്മീഷണര്‍ ഓഫീസില്‍ നിന്നും ശബരിമല ഡ്യൂട്ടിയ്ക്കായി റിലീവ് ചെയ്ത പുഷ്പരാജന്‍ ഡ്യൂട്ടിയ്ക്കു കയറാതെ പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു.കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്റ് ചെയ്തുകൊണ്ട് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു ഉത്തരവിറക്കിയത്.
പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് രാജേഷിനെയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.