ദില്ലി:എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട കെ.എം.ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി.സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹമെന്ന് കോടതി ചോദിച്ചു.എന്നാല്‍ എംഎല്‍എ എന്നനിലയില്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റാനാകില്ലെന്നും കോടതി പറഞ്ഞു.ഹൈക്കോടതി വിധിക്കെതിരെ കെ.എം.ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള നിര്‍ദേശം.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കെഎം ഷാജി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ സമയപരിധി നാളെ അവസാനിക്കുകയാണ്.ഇതിനിടയിലാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്.ഹര്‍ജി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും ഇതിനായി തീയതി നിശ്ചയിച്ച് വാദം കേള്‍ക്കണമെന്നുമുള്ള കെ.എം.ഷാജിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.