ബെംഗളൂരു: കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷ് (66) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഇന്നലെ വൈകുന്നേരം വീട്ടില്‍വച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സുമലതയാണ് അംബരീഷിന്റെ ഭാര്യ.അഭിഷേകാണ് മകന്.
നാലു പതിറ്റാണ്ടോളം കന്നഡ സിനിമയില്‍ തിളങ്ങി നിന്ന അംബരീഷ് വില്ലന്‍ റോളില്‍ നിന്നുമാണ് നായക വേഷത്തിലേക്കെത്തിയത്. അംബി എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം 1970-കളിലാണ് കന്നടയില്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു മുന്നേറിയത്.നൂറോളം സിനിമയിലഭിനയിക്കുകയും ചെയ്തു.
1994-ല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ അംബരീഷ് തെരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചതിനെത്തുടര്‍ന്ന് 96-ല്‍ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നു.1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അംബരീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്പിച്ചത്.
പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലേക്കുതന്നെ തിരിച്ചുവന്നു.മാണ്ഡ്യ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അംബരീശ് 2006-2007 ല്‍ മന്മോഹന് സിങ് മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ മന്ത്രിയായിരുന്നു.എന്നാല്‍ കാവേരി വിഷയത്തിന്റെ പേരില്‍ അദ്ദേഹം രാജിവച്ചു.