നിലയ്ക്കല്‍:നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ നിലയ്ക്കലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന് ഉള്‍പ്പെടെ അറസ്റ്റിലായവരെയെല്ലാം പെരുനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.പന്ത്രണ്ടരയോടെ വി.കെ.സജീവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോള്‍ ഇലവുങ്കലില്‍ ഇവരുടെ വാഹനം പോലീസ് തടഞ്ഞു.പ്രതിഷേധങ്ങള്‍ പാടില്ലെന്നും നിരോധനാജ്ഞ ലംഘിക്കരുതെന്നും ശബരിമലയിലേക്ക് കടത്തിവിടാമെന്നുമുള്ള നോട്ടീസ് നല്കിയ ശേഷം നിലയ്ക്കലേക്ക് വിടാമെന്നും പോലീസ് അറിയിച്ചു.
എന്നാല്‍ നിലയ്ക്കലില്‍ നോട്ടീസ് കൈപ്പറ്റാതെ കുത്തിയിരുന്ന് നാമജപപ്രതിഷേധം നടത്തിയതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.