തിരുവനന്തപുരം:ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല.കഴിഞ്ഞദിവസം പോലീസിനു ലഭിച്ച സാക്ഷിമൊഴികളില്‍ നിന്നും വ്യത്യസ്ഥമായ വെളിപ്പെടുത്തല്‍ നടത്തിയത് ചവറ സ്വദേശിയാണ്.ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നത് കണ്ടെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന ബാലഭാസ്‌കറിന് ഡ്രൈവര്‍ ജ്യൂസ് വാങ്ങി നല്‍കുന്നത് കണ്ടുവെന്നും ചവറ സ്വദേശി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ദുരൂഹത വര്‍ധിപ്പിക്കുന്ന ഈ മൊഴിയില്‍ വ്യക്തത വരുത്താന്‍ പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
അപകടസ്ഥലത്തുനിന്നും ആംബുലന്‍സിലേക്ക് മാറ്റുമ്പോള്‍ ബാലഭാസ്‌കര്‍ സംസാരിച്ചിരുന്നതായി ഒരാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബാലഭാസ്‌കറിനെ അപകടമുണ്ടായ വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റില്‍ നിന്നാണ് പുറത്തെടുത്തതെന്ന മറ്റൊരു സാക്ഷിമൊഴിയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.
അപകടസമയത്ത് അര്‍ജുനാണ് വണ്ടിയോടിച്ചതെന്ന് ലക്ഷ്മിയും ബാല ഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് അര്‍ജുനും പറഞ്ഞതോടെയാണ് സംഭവത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടത്. തുടര്‍ന്ന് മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.