തിരുവനന്തപുരം:ഡിവൈഎഫ്‌ഐ വനിതാനേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഇന്ന് നടപടിയുണ്ടാകുമെന്ന് സൂചന. പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്.നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങിയേക്കും.ലൈംഗിക പീഡനം എന്നത് മോശമായ പെരുമാറ്റം എന്നാക്കിയതായും വിവരമുണ്ട്.സിപിഎം സെക്രട്ടറിയേറ്റിനും സംസ്ഥാന സമിതി യോഗത്തിനും ശേഷമായിരിക്കും നടപടി പ്രഖ്യാപിക്കുക.പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് പി.കെ.ശശി പറഞ്ഞു.
പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധമുണ്ട്. പി.കെ.ശശി നയിക്കുന്ന ജാഥ പുരോഗമിക്കുന്നത് കൊണ്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി നടപടിയെടുക്കാതെ പിരിഞ്ഞത്.പി.കെ.ശശിക്കെതിരായ നടപടി വൈകുന്നതില്‍ വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു.
ശശിയെ കാല്‍നട പ്രചരണ ജാഥയുടെ ക്യാപ്റ്റനാക്കിയതിലെ എതിര്‍പ്പും വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.