തിരുവനന്തപുരം:മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്.തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം ജേക്കബ് തോമസിന്റെ കാലയളവില്‍ ഉണ്ടായെന്നാണ് കണ്ടെത്തല്‍.ഇതു സംബന്ധിച്ച ഫയല്‍ ഇന്നു വിജിലന്‍സ് മേധാവി ബിഎസ് മുഹമ്മദ് യാസിനു കൈമാറുമെന്നാണ് സൂചന.
ഐഎഎസ് സര്‍വീസ് നിയമാവലികള്‍ തെറ്റിച്ചതിന്റെ പേരില്‍ ജേക്കബ് തോമസ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.അടുത്ത അടുത്ത മാസം സസ്‌പെന്‍ഷന്‍ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ പുതിയ കേസും ചുമത്തിയത്.
ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്എം വിജയാനന്ദ് ശുപാര്‍ശചെയ്തിരുന്നു.ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരോട് സര്‍ക്കാര്‍ നിയമോപദേശവും തേടിയിരുന്നു.