കൊല്ലം:കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസബന്ദിന് കെഎസ്യു, എബിവിപി സംഘടനകള്‍ ആഹ്വാനം ചെയ്തു. ഫാത്തിമാ മാതാ നാഷണല്‍ കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് ഉത്തരവാദി മാനേജ്മെന്റാണെന്നാരോപിച്ചാണ് ബന്ദ് നടത്തുന്നത്.
പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തേത്തുടര്‍ന്നാണ് ഫാത്തിമാ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത്.പെണ്‍കുട്ടി കോളജില്‍നിന്നിറങ്ങി ട്രെയിനിനു മുന്നില്‍ച്ചാടി മരിക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമ മാതാ കോളജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.