നിലയ്ക്കല്‍:ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പാക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന ഒരുങ്ങുന്നതായി പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ജാഗ്രതാ പുലര്‍ത്താന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. നിലയ്ക്കലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷല്‍ ഓഫീസര്‍മാര്‍ക്കും കോട്ടയം പത്തനംതിട്ട ജില്ലകളിലെ പൊലീസ് മേധാവികള്‍ക്കുമായി ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത് ഐപിഎസ് റിപ്പോര്‍ട്ട് കൈമാറി.
ഹിന്ദു മക്കള്‍ കക്ഷി എന്ന ഹൈന്ദവ സംഘടനയുടെ നേതൃത്വത്തില്‍ ആദ്യ ഘട്ടം അമ്പതു വയസ്സില്‍ താഴെയുള്ള 40 സ്ത്രീകളെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ യുവതികള്‍ എത്തുന്ന ദിവസത്തെക്കുറിച്ച് സൂചനയില്ല. എരുമേലിയിലെ വാവരു പള്ളിയില്‍ യുവതികളെ പ്രവേശിപ്പിക്കുകയാണ് ആദ്യ ലക്ഷ്യം.തുടര്‍ന്ന് സന്നിധാനത്തും യുവതികളെ പ്രവേശിപ്പിക്കാനാണ് സംഘടനയുടെ തീരുമാനമെന്നാണറിയുന്നത്.ഒന്നിലധികം സംഘടനകള്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനായി ഒരുങ്ങുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.