കേരളാ ബി ജെ പിയിൽ ശ്രീധരൻപിള്ള ,കൃഷ്ണദാസ് വിഭാഗവും വി മുരളീധരൻ നേതൃത്വം നൽകുന്ന വിഭാഗവും തമ്മിൽ പോര് മൂർച്ഛിച്ചു .ശബരിമല വിഷയം മുതലെടുക്കുന്നതിൽ ബി ജെ പി കേരളം ഘടകം പരാജയപ്പെട്ടു എന്നാണു മുരളീധരപക്ഷം കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടിരിക്കുന്നത്.ആർ എസ് എസ്സിനെ ഒപ്പം നിർത്തി ശ്രീധരൻ പിള്ളയെ അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റാൻ മുരളീധരവിഭാഗം ശ്രമം തുടങ്ങി .പകരം കെ സുരേന്ദ്രനെ ആ സ്ഥാനത്തു അവരോധിക്കാനാണ് നീക്കം . ശ്രീധരൻപിള്ളയുടെ നിലപാടുകളിലുള്ള വ്യതിയാനവും പരാതിവിഷയങ്ങളിൽ പെടും.ബദൽ നീക്കങ്ങളുമായി കൃഷ്ണദാസ് പക്ഷവും രംഗത്തുണ്ട് ശബരിമലയിൽ നിരോധനാജ്ഞാ പിൻവലിക്കണമെന്നും കെ സുരേന്ദ്രനെ അകാരണമായി തടവിലിടുന്നതിനെതിരെയും സെക്രെട്ടെറിയറ്റു പടിക്കൽ രാധാകൃഷ്ണനെ നിരാഹാരമിരുത്തി നടത്തുന്ന സമരത്തിന് മുരളീധരവിഭാഗം സഹകരിക്കുന്നില്ല എന്നത് അമിത്ഷായ്ക്ക് മുൻപിൽ അവതരിപ്പിച്ചു മറുഭാഗവും രംഗത്തുണ്ട് .”വി മുരളീധരൻ വെറുതെ താടിയും വളർത്തി കറുത്തമുണ്ടും ഉടുത്തു നടക്കുകയാണെന്നും ശബരിമലയിൽ എന്നല്ല സമരമുഖത്തെങ്ങും അദ്ദേഹമില്ല എന്നും ” കേന്ദ്ര നേതൃത്വത്തിന് ലഭിച്ച പരാതിയിൽ ഉള്ളതായാണ് വിവരം .
ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പാർട്ടി അധ്യക്ഷനെ മാറ്റാൻ സാധ്യതയില്ല എന്നതാണൊരു പൊതു വിചാരം .അത്തരത്തിലൊരു മാറ്റം വന്നാൽ പാർട്ടിയിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാകും .പ്രശ്നത്തിൽ കുമ്മനം രാജശേഖന്റെ നിലപാടും നിർണ്ണായകമാകും.