കെയ്‌റോ: ഈജിപ്തില്‍ പിരമിഡിന്റെ മുകളില്‍ കയറി ദമ്പതികള്‍ നഗ്നരായി ആലിംഗനം ചെയ്തു.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ദമ്പതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈജിപ്ഷ്യന്‍ ഭരണകൂടം തീരുമാനിച്ചു.ഡാനിഷ് ദമ്പതികള്‍ക്കായി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അല്‍ അനാനി നേരിട്ടാണ് ദമ്പതികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ മുകളിലേക്കു ദമ്പതികള്‍ കയറുന്നതിന്റെ മൂന്നുമിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.പിരമിഡിന്റെ മുകളിലെത്തിയപ്പോള്‍ ഇവര്‍ വസ്ത്രങ്ങളൂരി നഗ്‌നരായി ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വീഡിയോയ്‌ക്കെതിരെ ഈജിപ്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍കൂടിയാണ് ഭരണകൂടം അന്വേഷണം നടത്തുന്നത്.
ദമ്പതികളുടെ  പ്രവൃത്തി ധാര്‍മികമൂല്യങ്ങള്‍ക്കെതിരാണെന്ന് അധികൃതര്‍ പറയുന്നു. പിരമിഡുകളില്‍ കയറുന്നതും നഗ്നത ചിത്രീകരിക്കുന്നതും  ഈജിപ്തില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.