ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി.പത്ത് വര്‍ഷത്തോളമായി ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് 6 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ നേടി മിസോറാം നാഷണല്‍ ഫ്രണ്ട് അധികാരത്തിലെത്തുന്നു.എംഎന്‍എഫ് 24, കോണ്‍ഗ്രസ്6, മറ്റുള്ളവര്‍ 10 എന്നിങ്ങനെയാണ് സീറ്റ്നില.ആകെ 40 സീറ്റുകളാണുള്ളത്.2013 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 32 സീറ്റിലും മിസോറാം നാഷണല്‍ ഫ്രണ്ടിന് 3 സീറ്റിലും വിജയിച്ചിരുന്നു.
ഇത്തവണ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് തനിച്ചാണ് മിസോറാം നാഷണല്‍ ഫ്രണ്ട് മത്സരിച്ചത്.ബി.ജെ.പിയ്ക്കും ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കാനായില്ല.
മുഖ്യമന്ത്രിയായ ലാല്‍ തന്‍ഹാവ്ല മത്സരിച്ച രണ്ട് സീറ്റുകളിലും തോറ്റു.സെര്‍ച്ചിപ്പിലും ചാംപെയ് സൗത്തിലുമാണ് തന്‍ഹാവ്ല മത്സരിച്ചത്.ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം ഇല്ലാതാകും.കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം തോറ്റു.മിസോറാമില്‍ മൂന്നാം വട്ടവും അധികാരത്തിലെത്താമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ തകര്‍ത്തുകൊണ്ടാണ് മിസോറാം നാഷണല്‍ ഫ്രണ്ട് വിജയിച്ചത്.