ദില്ലി:ശക്തികാന്തദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയോഗിച്ചു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്തദാസ സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്നു.ധനകാര്യ കമ്മീഷന്‍ അംഗമാണ്.മൂന്ന് വര്‍ഷത്തേക്കാണ് ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരുമായുണ്ടായ ഭിന്നതയെത്തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ശക്തികാന്ത ദാസിനെ നിയമിച്ചത്.ഇന്നലെയാണ് ഊര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിച്ചത്.