കൊച്ചി: പിറവം പള്ളിയുടെ ഉടമസ്ഥാവകാശത്തര്‍ക്കവുമായി  ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന  കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.ആര്‍ രാമചന്ദ്രമേനോനും പിന്മാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ  പാത്രിയാര്‍ക്കീസ് വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായെന്നു ചൂണ്ടിക്കാട്ടിയുള്ള യാക്കോബായ വിഭാഗത്തിന്റെ ഒരു ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ജസ്റ്റിസുമാര്‍ പിന്‍മാറിയത്. ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടികാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
എന്നാല്‍ ഹര്‍ജിയുടെ കാര്യം തങ്ങള്‍ക്കറിയില്ലെന്നായിരുന്നു യാക്കോബായ സഭയുടെ പ്രതികരണം. കേസ് തുടര്‍ന്ന് കേള്‍ക്കുന്നതില്‍ നിന്ന്. ജഡ്ജിമാര്‍ പിന്‍മാറിയ സാഹചര്യത്തില്‍ ഇനി കേസ് ആര് കേള്‍ക്കുമെന്നത് സംബന്ധിച്ച തീരുമാനം ചീഫ് ജസ്റ്റിസ് കൈക്കൊള്ളും.