ഭോപ്പാല്‍:മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് രാജിവച്ചു.സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്കി മടങ്ങവെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.121 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു കാണിച്ച് ഗവര്‍ണര്‍ക്ക് കത്തും കൈമാറി.114 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ പിന്തുണയും ബിഎസ്പി-2 എസ്പി-1 സ്വതന്ത്രര്‍ -2 എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.വൈകുന്നേരം ചേരുന്ന നിയമസഭാകക്ഷിയോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും.