തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങുന്നത് മലയാള സിനിമയ്ക്ക് അഭിമാനനേട്ടം സമ്മാനിച്ചുകൊണ്ട്.മികച്ച സംവിധായകനുള്ള രജത ചകോരം സ്വന്തമാക്കിയത്.
ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള രജത ചകോരം നേടിയത് കൂടാതെ രണ്ടു പുരസ്കാരങ്ങള്‍ കൂടി ഈ മ യൗ സ്വന്തമാക്കി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശേരി സ്വന്തമാക്കിയിരുന്നു.മികച്ച ഏഷ്യന്‍ ചിത്രം, പ്രേക്ഷക പ്രീതി നേടിയ ചിത്രം എന്നിങ്ങനെയാണ് പുരസ്കാരങ്ങള്‍.റൗഹല്ലാഹ് ഹെജാസ സംവിധാനം ചെയ്ത ഡാര്‍ക്ക് റൂം മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോര പുരസ്കാരം സ്വന്തമാക്കി.
സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം നേടി.നവാഗത സംവിധായകര്‍ക്കുള്ള രജത ചകോരം അനാമിക അക്സര്‍ സ്വന്തമാക്കി.ടേക്കിംഗ് ദ ഹോര് ടു ഈറ്റ് ജിലേബി എന്ന ചിത്രത്തിനാണ് പുരസ്കാരം. ബിയാട്രിസ് സെയ്നര്‍ സംവിധാനം ചെയത് ലാറ്റിനമേരിക്കന്‍ ചിത്രം ദ സൈലന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. സൗമ്യാനന്ദ സാഹി സിനിമാറ്റോഗ്രഫിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി.ടേക്കിംഗ് ദ ഹോര് ടു ഈറ്റ് ജിലേബി ആണ് ചിത്രം.