ന്യൂഡല്‍ഹി:രാജസ്ഥാനില്‍ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചു.യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനപ്രകാരം എഐസിസി നിരീക്ഷകന്‍ കെ.സി വേണുഗോപാലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.രണ്ട് തവണ അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്.രാജസ്ഥാന്‍ പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന്‍ പൈലറ്റ് തുടരും.
തെരഞ്ഞെടുപ്പുഫലം അറിഞ്ഞ ഉടന്‍ സച്ചിന്‍ പൈലറ്റിന്റെ അനുയായികള്‍ അദ്ദേഹത്തിനനുകൂലമായി മുദ്രാവാക്യം വിളികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാവണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. രണ്ടു നേതാക്കളുടെയും അനുയായികള്‍ പരസ്യമായി പോരടിക്കാന്‍ തുടങ്ങിയതോടെ രാഹുല്‍ ഗാന്ധി ഇടപെടുകയായിരുന്നു.