ശ്രീലങ്ക:റനില്‍ വിക്രമസിംഗെ വീണ്ടും ശീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു .മഹിന്ദ രജപക്‌സെയെ മൈത്രിപാല സിരിസേന പ്രധാനമന്ത്രിയാക്കിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇതോടെ അവസാനമായിരിക്കുകയാണ്.
2015ല്‍ അധികാരത്തിലെത്തിയ റനില്‍ വിക്രമസിംഗെയെ കഴിഞ്ഞ ഒക്ടോബറിലാണ് പ്രസിഡന്റ് പുറത്താക്കിയത്. തുടര്‍ന്ന് ശ്രീലങ്കയിലെ രാഷ്ട്രീയം കലുഷിതമാവുകയായിരുന്നു.കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്‍ിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ശ്രീലങ്കന്‍ സുപ്രിംകോടതി വിധിച്ചു. വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രിംകോടതി തള്ളി.ഇതോടെയാണ് രജപക്‌സെ രാജി സമര്‍പ്പിച്ചത് .