തിരുവനന്തപുരം:വനിതാമതിലിനെതിരായ പ്രക്ഷോഭത്തിന് ഇന്ന് യുഡിഎഫ് തുടക്കമിടും. ജില്ലാകേന്ദ്രങ്ങളിലാണ് ധര്‍ണ്ണ. സെക്രട്ടേറിയറ്റിനു മുന്നിലെ ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, പൊതു ഫണ്ട് ചിലവിട്ട് വനിതാ മതില്‍ സംഘടിപ്പിക്കുന്ന തീരുമാനത്തില്‍നിന്നും പിന്‍മാറുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തുന്നത്. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.