തിരുവനന്തപുരം:വനിതാമതിലില്നിന്നും മഞ്ജുവാര്യര്‍ പിന്മാറിയതിനെതിരെ മന്ത്രി ജി സുധാകരന്.മഞ്ജു ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയതാണെന്നും അത് മാറ്റേണ്ട സമയമായെന്നും മന്ത്രി പറഞ്ഞു.മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിന്റെ പ്രശ്നമാണ് വനിതാമതിലില്‍ നിന്നും പിന്മാറിക്കൊണ്ടുള്ള അവരുടെ പുതിയ പ്രതികരണമെന്നും മന്ത്രി പറഞ്ഞു.അതേസമയം മഞ്ജു നല്ല കഴിവുള്ള കലാകാരിയാണെന്നും ആ നിലയ്ക്ക് അവരെ അംഗീകരിക്കുന്നെന്നും ജി സുധാകരന് പറഞ്ഞു.
വനിതാമതിലിനെ പിന്തുണച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പരിപാടിയില്‍ നിന്നും പിന്മാറുന്നതായി അവര്‍ അറിയിച്ചു. വനിതാ മതിലിന് രാഷ്ട്രീയനിറമുണ്ടെന്നു പറഞ്ഞാണ് അവര്‍ പരിപാടിയില്‍നിന്നും പിന്മാറിയത്.കലയാണ് തന്റെ രാഷ്ട്രീയമെന്നും ഒരു രാഷ്ട്രീയ സംഘടനയുടേയും പരിപാടിയില്‍ പങ്കെടുക്കില്ലെന്നും മഞ്ജു അറിയിച്ചു.