കോഴിക്കോട്:ഹര്‍ത്താലുകള്‍ കാരണം പൊറുതിമുട്ടിയ വ്യാപാരി സംഘടനകള്‍ കടുത്ത തീരുമാനത്തിലേക്ക്.2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി പ്രഖ്യാപിക്കുമെന്ന് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ തീരുമാനിച്ചു.കോഴിക്കോട് ഇന്ന് ചേര്‍ന്ന വ്യാപാരി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുകയും ബസുകള്‍ സര്‍വീസ് നടത്തുകയും ചെയ്യും.എല്ലാ ജില്ലകളിലും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും.
ഹര്‍ത്താലുകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കരുതെന്നും ദേശീയ പണിമുടക്കില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും യോഗത്തിന് ശേഷം ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ പറഞ്ഞു.