മുംബൈ:സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 20 പ്രതികളെയും മുംബൈ സിബിഐ കോടതി വെറുതെവിട്ടു.കേസില്‍ കൊലപാതകവും ഗൂഢാലോചനയും സ്ഥാപിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.210 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചെങ്കിലും ഇതില്‍ 92 പേര്‍ വിവാരണക്കിടെ കൂറുമാറിയെന്നും കോടതി നിരീക്ഷിച്ചു.ഇതു മൂലം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പെടെ 16 പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടിരുന്നു. വിചാരണ കോടതി ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ ദുരൂഹ മരണവും സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു.
2005 ഡിസംബര്‍ 26നാണ് സൊഹറാബുദ്ദീനേയും ഭാര്യ കൌസര്‍ബിയേയും ലഷ്‌കറീ ത്വയബ പ്രവര്‍ത്തകരെന്നാരോപിച്ച് കൊലപ്പെടുത്തുന്നത്.കൌസര്‍ബിയേ പീഡനശേഷം കൊലപ്പെടുത്തി തെളിവു നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയായിരുന്നു.
2006 ല്‍ പ്രജാപതി എന്ന സൊഹറാബുദ്ദീന്റെ കൂട്ടാളിയേയും ഗുജറാത്ത് പോലീസിലെ ഭീകര വിരുദ്ധ സേന കൊലപ്പെടുത്തി. എന്നാല്‍ കൊലപാതകങ്ങള്‍ വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന പരാതിയെ തുടര്‍ന്നാണ് 2010 ല്‍ കേസ് സി ബി ഐ ഏറ്റെടുത്തത്.
അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായും,മുന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഗട്ടാരിയയും ഗുജറാത്ത് ഭീകര വിരുദ്ധ സേന അംഗങ്ങളായ ടി ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യ, ദിനേശ് എം എഎന്‍,വിപുല്‍ അഗര്‍വാള്‍ തുടങ്ങിയവരേയും സി ബി ഐ കേസില്‍ പ്രതിചേര്‍ത്തു.2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു ശേഷം,അമിത് ഷായെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കി.
2017 നവംബര്‍ ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. കുറ്റപത്രത്തില്‍ സി ബി ഐ മുന്നോട്ടു വച്ച 700 സാക്ഷികളില്‍ 210 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു.ഇതില്‍ 92 പേര്‍ വിവാരണകിടെ മൊഴി മാറ്റി പറഞ്ഞു.