കോട്ടയം:മനിതി പ്രവര്‍ത്തകര്‍ ആസൂത്രിതമായി ശബരിമലയിലെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമാണ് ഇന്ന് ശബരിമലയില്‍ അരങ്ങേറിയത്.സിപിഎമ്മിന്റെ ഈ കള്ളക്കളിയെക്കുറിച്ചും ശബരിമല തകര്‍ക്കാനുള്ള ശ്രമത്തെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കണമെന്നും ശ്രീധരന് പിള്ള കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ഇടപെടലുകള്‍ക്ക് ഭീകരസംഘടനകളുടെ ബന്ധമുണ്ട്.ശബരിമലയെ പോര്‍ക്കളമാക്കി നിര്‍ത്തുകയാണ് സിപിഎമ്മിന്റെ ശ്രമം.അതിന്റെ ഭാഗമാണ് തമിഴ്നാട്ടില്‍ നിന്നും വിശ്വാസികളല്ലാത്തവരെ ഉള്‍പ്പെടുത്തി ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ നാടകം. മനിതി പ്രവര്‍ത്തകര്‍ത്ത് മധുരയില്‍ നിന്ന് തന്നെ കേരള പൊലീസിന്റെ സംരക്ഷണം ഉണ്ടായിരുന്നുവെനന്നും ഇതിന് എങ്ങനെ സാധിച്ചുവെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.