തിരുവനന്തപുരം:അയ്യപ്പജ്യോതിയില്‍നിന്നും ബിഡിജെഎസ് വിട്ടുനിന്നതിന് വിശദീകരണവുമായി തുഷാര്‍ വെള്ളാപ്പള്ളി.അയ്യപ്പജ്യോതിയുടെ സംഘാടകരുമായി കാര്യമായി കൂടിയാലോചന നടത്താന്‍ സമയം ലഭിച്ചില്ലെന്ന്‌ തുഷാര്‍ പറഞ്ഞു. അതുപോലെ ബിഡിജെഎസ് പങ്കെടുക്കണമെന്ന് ഇന്നലെ ഉച്ചയ്ക്കാണ് ആവശ്യപ്പെട്ടതെന്നും തുഷാര്‍ പറയുന്നു.
അതേസമയം വെള്ളാപ്പള്ളി നടേശന്‍ പിന്‍തുണയ്ക്കുന്ന വനിതാമതിലിനു ബദലായി നടത്തിയ അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് നേതാക്കള്‍ മന:പൂര്‍വ്വം വിട്ടു നിന്നുവെന്നുവേണം കരുതാന്‍. വനിതാമതിലില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അയ്യപ്പജ്യോതിയില്‍ എസ്എന്‍ഡിപി അംഗങ്ങള്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ബിജെപി പങ്കാാളിത്തത്തോടെ ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടുനിന്നത് ബിജെപി ഗൗരവമായി കണ്ടേക്കും.