ബീജിങ്: തുടരെ ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയയ്‌ക്കെതിരെ ചൈന പ്രതിരോധത്തിനൊരുങ്ങു. ഉത്തര കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി അളവില്‍ വെട്ടിക്കുറയ്ക്കാനും അവിടെ നിന്നുള്ള തുണി ഇറക്കുമതി കുറയ്ക്കാനുമാണ് ചൈനയുടെ തീരുമാനം.
യുഎന്‍ ഉത്തര കൊറിയയ്ക്കു മേല്‍ പ്രതിരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ചൈനയുടെ ഈ തീരുമാനം. ശുദ്ധീകരിച്ച പെട്രോളിയത്തിന്റെ കയറ്റുമതിയിലുള്ള അളവ് കുറയ്ക്കുന്നതിനൊപ്പം ദ്രവീകരിച്ച പ്രകൃതി വാതകം പൂര്‍ണ്ണമായും നിര്‍ത്തുകയും ചെയ്യും.
അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ നിയന്ത്രണം നിലവില്‍ വരും. ഉത്തര കൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന.