ലക്‌നൗ:ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍ സുബോധ്കുമാറിനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പ്രതിയുടെ കുറ്റസമ്മതം.ഇന്ന് അറസ്റ്റിലായ ടാക്‌സി ഡ്രൈവറായ പ്രശാന്ത് നാട്ടിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വനത്തിന് സമീപം പശുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ നേരിടാനാണ് സുബോധ് കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം എത്തിയത്.എന്നാല്‍ ആള്‍ക്കൂട്ടം പോലീസിനുനേരെ ആക്രമണം നടത്തുകയായിരുന്നു.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മഴു, കല്ല്, വടികള്‍ എന്നിവ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചു.സുബോധ് കുമാറിന്റെ തലയില്‍ മഴു കൊണ്ട് വെട്ടുകയും വിരലുകള്‍ മുറിച്ചു മാറ്റുകയും ചെയ്ത ശേഷമാണ് അദ്ദേഹത്തിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.