തിരുവനന്തപുരം:തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം നിലവില്‍ ട്രാഫിക് വിഭാഗത്തിന്റെ ചുമതലയും കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്റെ മേല്‍നോട്ടചുമതലയും വഹിക്കുകയാണ്‌. ഐജിയായതു മുതല്‍ തിരുവനന്തപുരം റേഞ്ചിന്റെ ചുമതല വഹിക്കുന്ന അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിട്ടില്ലെന്നത് പോലീസ് സേനയില്‍ തന്നെ അപൂര്‍വ്വമായ സംഗതിയാണ്.
സുജിത് ദാസ് ആലപ്പുഴ എസ്പിയാകും.എ.ആര്‍.സന്തോഷ് വര്‍മ്മയെ ഐജിയായും നീരജ് കുമാര്‍ ഗുപ്ത,എ.അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്‌കുമാര്‍ എന്നിവര്‍ക്ക് ഡിഐജി പദവികളിലേക്കും സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.