കാസര്‍ഗോഡ്:കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തിയ രണ്ടാനച്ഛന് ജീവപര്യന്തം തടവ് ശിക്ഷ.
കാസര്‍ഗോഡ് ഉപ്പള പഞ്ചത്തൊട്ടി പള്ളം അബ്ദുള്‍ കരീമിനാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയതിന് 5 വര്‍ഷം തടവ് ശിക്ഷ കൂടി കോടതി വിധിച്ചു.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
സ്വന്തം വീട്ടില്‍ വച്ച് കത്തികാണിച്ച് ഉമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അബ്ദുള്‍ കരീം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസില്‍ 8 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.