തിരുവനന്തപുരം:വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.ആരും വ്യക്തിപരമായി അഴിമതി നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്നത്തെ തുറമുഖ വകുപ്പു മന്ത്രി കെ.ബാബുവും അഴിമതി നടത്തിയിട്ടില്ലെന്നും വ്യക്തമാവുന്നു.അഴിമതി ആരോപണങ്ങളോടെ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്.പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കപ്പെട്ടു, വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിലും മറ്റ് നടപടിക്രമങ്ങളിലും അഴിമതി നടന്നു തുടങ്ങിയവയായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍.ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത അവസ്ഥയിലാണ് അദാനിയെ മാത്രം പങ്കാളിയാക്കിയതെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നഷ്ടമോ ലാഭമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താനുള്ള സമയം ആയിട്ടില്ല. ആദ്യ ഘട്ട കമ്മീഷനിങ് എങ്കിലും നടന്നാല്‍ മാത്രമെ അത്തരം വിലയിരുത്തലുകളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ എന്നും ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.