തിരുവനന്തപുരം:നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി ലക്ഷക്കണക്കിനു സ്ത്രീകള്‍ പങ്കെടുത്ത വനിതാ മതില്‍ ഉയര്‍ന്നു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്ററില്‍ താരങ്ങളും സാംസ്‌കാരിക പ്രമുഖരുമടക്കം മതിലില്‍ അണിചേര്‍ന്നു.മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി.വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും സ്ത്രീകള്‍ ഏറ്റുചൊല്ലി.ആനിരാജ,കലക്ടര്‍ വാസുകി, ബീനാപോള്‍,സുജ സൂസന്‍ ജോര്‍ജ്,ഡോ.ടി എന്‍ സീമ,വിധു വിന്‍സെന്റ്,മാല പാര്‍വതി,ബോബി അലോഷ്യസ്,രാജശ്രീ വാര്യര്‍,ബോക്സിങ് ചാമ്പ്യന്‍ കെ.സി ലേഖ,ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി,ധന്യാരാമന്‍ എന്നിവര്‍ അണിനിരന്നു.
കോഴിക്കോട് ജില്ലയില്‍ കെ അജിത, പി വത്സല, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍,കെ പി സുധീര,വി പി സുഹറ,ഖദീജ മുംതാസ്, വിജി പെണ്‍കൂട്ട് എന്നിവര്‍ അണിനിരന്നു. ഡോ.ആരിഫ കെ സി, സീതാദേവി കരിയാട്ട്,സുകന്യ,ഗായിക സയനോര ഫിലിപ്പ് എന്നിവര്‍ കണ്ണൂരില്‍ അണിനിരന്നു.മലപ്പുറത്ത് നിലമ്പൂര്‍ ആയിഷ, പി.കെ സൈനബ തുടങ്ങിയവര്‍ മതിലില്‍ അണിനിരന്നു.
തൃശൂരില്‍ പുഷ്പവതി, ലളിത ലെനിന്‍,ട്രാന്‍സ് വിമന്‍ വിജയരാജമല്ലിക എന്നിവര്‍ മതിലിന്റെ ഭാഗമായി.
എറണാകുളം ജില്ലയില്‍ ഡോ. എം ലീലാവതി,കെ.പിഎസി ലളിത, സിതാര കൃഷ്ണകുമാര്‍, രമ്യാ നമ്പീശന്‍, നീനാകുറുപ്പ്, സീനത്ത്, മീര വേലായുധന്‍,തനൂജ ഭട്ടതിരി,പ്രാഫ. മ്യൂസ് മേരി ജോര്‍ജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാന്‍സ്വിമന്‍ ശീതള്‍ ശ്യാം തുടങ്ങിയവരും അങ്കമാലിയില്‍ വനിതാകമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍, കെ തുളസി എന്നിവരും വനിതാ മതിലില്‍ അണി ചേര്‍ന്നു.
ആലപ്പുഴ ജില്ലയില്‍ സി എസ് സുജാത,എ ആര്‍ സിന്ധു, എം എല്‍ എ മാരായ യു പ്രതിഭ,വീണ ജോര്‍ജ്, പി കെ മേദിനി, എസ് ശാരദക്കുട്ടി, കെ പി എം എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ സതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, വെള്ളാപ്പള്ളി നടേശന്റെ മകള്‍ വന്ദന, ഡോ പ്രിയ ദേവദത്ത്, മലയരയ സമാജം നേതാവ് പി കെ സജീവിന്റെ ഭാര്യയും ഇടുക്കി ഡിഎംഒയുമായ ഡോ. എന്‍ പ്രിയ, മാന്നാര്‍ ഡി ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി സുജാത തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ അണി ചേര്‍ന്നു.