പന്തളം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് പന്തളത്ത് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കല്ലേറില്‍ പരിക്കേറ്റു മരിച്ച ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്റെ കുടുംബം പോലീസിനെതിരെ രംഗത്ത.കുരമ്പാല കുറ്റിയില്‍ ചന്ദ്രന് ഉണ്ണിത്താന്റെ കുടുംബമാണ് ഇദ്ദേഹത്തിന്റെ മരണം പോലീസിന്റെ നിസംഗതമൂലമാണെന്ന് ആരോപിച്ചത്.സംഘര്‍ഷ സാദ്ധ്യതയുണ്ടായിട്ടും പൊലീസ് മുന്‍കരുതലെടുത്തില്ലെന്നും പൊലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ് നടന്നതെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ചന്ദ്രന് ഉണ്ണിത്താന്റെ ഭാര്യ വിജയമ്മ ആവശ്യപ്പെട്ടു.
പന്തളത്ത് ഇന്നലെ വൈകീട്ട് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സി പി.എം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റാണ് ബിജെപി പ്രവര്ത്തകന് കൂടിയായ ഉണ്ണിത്താന് മരിച്ചത്.ചന്ദ്രന്റെ തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.കല്ലേറില്‍ പരിക്കേറ്റ 10 പേരില്‍ പൊലീസുകാരനടക്കം 3 പേരുടെ നില ഗുരുതരമാണ്.കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ രാത്രിതന്നെ രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.കടയ്ക്കാട് സ്വദേശി ആശാരി കണ്ണന് എന്നു വിളിക്കുന്ന കണ്ണന്, മുട്ടാര്‍ സ്വദേശി അജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.