തിരുവനന്തപുരം:ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണു മരിച്ചു.ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് വയനാട് സ്വദേശിനിയായ പാത്തുമ്മ (64) കുഴഞ്ഞുവീണു മരിച്ചത്.
മാസങ്ങളോളമായി ഇവര്‍ ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് പൊലീസിന്റെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആംബുലന്‍സ് എത്താന്‍ വൈകിയതാണ് പാത്തുമ്മ മരിക്കാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.