തിരുവനന്തപുരം:ശബരിമല ദര്‍ശനം നടത്തിയ യുവതികളെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശിവരാജനെതിരെ കേരള വനിതാ കമ്മീഷന് കേസെടുത്തു. പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെയും വനിതാ കമ്മീഷന് കേസെടുത്തു. ശബരിമലയിലെത്തിയ ബിന്ദു,കനകദുര്‍ഗ എന്നിവരെ ‘ആണും പെണ്ണും കെട്ട, കുടുംബത്തിന് വേണ്ടാത്ത സ്ത്രീകള്‍’എന്നിങ്ങനെ അധിക്ഷേപിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് വനിതാ കമ്മീഷന് കേസെടുത്തത്.
മുഖ്യമന്ത്രി പണറായി വിജയനെയും ജാതീയമായി അധിക്ഷേപിച്ച് ശിവരാജന് സംസാരിച്ചിരുന്നു. വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ വനിതാ കമ്മിഷന് കേസെടുത്തു.ഡിജിപിയോട് റിപ്പോര്‍ട്ടും തേടി.