സോഷ്യല്‍ മീഡിയയിലെ പുലികള്‍ ആരെന്നു ചോദിച്ചാല്‍ അത് മലയാളികള്‍ തന്നെയെന്ന് നിസ്സംശയം പറയാം.സാക്ഷാല്‍ ട്രംപിന്റെ ഫേസ്ബുക്‌പേജില്‍ വരെ കയറി മലയാളത്തില്‍ പൊങ്കാലയിട്ടുകളയും.ഇന്ന് ശ്രീലങ്കന്‍ വനിത ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയുടെ പേജില്‍ കയറിയാണ് മലയാളികള്‍ ട്രോളിക്കൊണ്ടുള്ള കമന്റുകള്‍ നിറച്ചത്.സംഗക്കാര എന്ന പേരും ശ്രീലങ്കയുമാണ് താരത്തിന് പണികൊടുത്തത്.
‘സംഘിയാണെന്നറിയാം എന്നാലും ശ്രീലങ്കയില്‍ നിന്നും പെണ്ണുങ്ങളെ ശബരിമലക്ക് അയക്കുമെന്ന് കരുതിയില്ല, ജയ് സംഘ ശക്തി…അയ്യപ്പശാപം നിങ്ങളെ പിന്‍തുടരും’ തുടങ്ങിയവയാണ് സംഗക്കാരെയുടെ പേജിലെ രസകരമായ കമന്റുകള്‍.മലയാളം വായിക്കാനറിയാത്ത സംഗക്കാരെ പെട്ടുപോയിരിക്കും.
‘ജി ഞാനും സുമേഷ് കാവി പടയും അണ്ടിമുക്ക് ശാഖ കാര്യവാഹകിനോടൊപ്പം പത്തഞ്ഞൂറു മിത്രങ്ങളുമായി അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്, അവിടെ കാക്കി നിക്കര്‍ കിട്ടാനുണ്ടോ.ഇവിടുള്ളത് മുഴുവന്‍ ഹര്‍ത്താലിന്റെ മറവില്‍ കമ്മികള്‍ വലിച്ചു കീറി ??????’
‘ഞങ്ങടെ സീതേച്ചിയെ പണ്ട് തട്ടിക്കൊണ്ടു പോയി.ഇപ്പം ഞങ്ങടെ അയ്യപ്പന്റെ ബ്രഹ്മചര്യം നശിപ്പിച്ചു.ചൈനയിലെ കമ്മികളുമായി ചേര്‍ന്ന് നീ കളിച്ച ഈ കളി തീക്കളിയാണ്.മനം നൊന്തു പ്രാകുവാണ് നീ അനുഭവിക്കും.പിണറായി വിജയന്‍ രാജി വെക്കുക.കൊളംബോയില്‍ പിണറായി വിജയന്റെ കോലം ഞങ്ങള്‍ കത്തിക്കും.കാണാന്‍ പോന്നതേ ഉള്ളൂ കളി’
‘ജി താങ്കളുടെ മേല്‍ ഒരു കാക്ക അപ്പിയിട്ടാല്‍ പോലും ഞങ്ങളോട് പറയണം. ഇവിടെ ഹര്‍ത്താല്‍ നടത്തുന്ന കാര്യം ഞങ്ങള്‍ ഏറ്റു’
‘ഇങ്ങള്‍ എന്ത് പണിയാ ഭായ് കാണിച്ചത്, എന്നാലും കൊലച്ചതിയായ്‌പോയ്… ഇങ്ങള്‍ സംഘിയാണെന്നറിയാം എന്നാലും ലങ്കേല്‍ നിന്നും പെണ്ണുങ്ങളെ ശബരിമലക്ക് അയക്കുമെന്ന് കരുതിയില്ല, ജയ് ശങ്ക സക്തി.’
‘വേണ്ടിയിരുന്നില്ല… ജനകോടികളുടെ വിശ്വാസത്തെയാണ് ചവിട്ടിയരച്ചത്’.
‘ഒരു ജനതയുടെ വിശ്വാസത്തെ മുറിപ്പെടുത്തിയിട്ട് നിങ്ങള്‍ എന്ത് നേടി? അയ്യപ്പശാപം നിങ്ങളെ പിന്തുടരും’
‘ധര്‍മ്മം പലപ്പോഴും തോറ്റുപോയിട്ടുണ്ട്..മഹിഷികള്‍ തിരുനട താണ്ടിയപ്പോള്‍ അത് വീണ്ടും തോറ്റു.. അയ്യന്റെ ശാപം തലമുറകള്‍ നിങ്ങളെ വേട്ടയാടും.. ഈ കണ്ണുനീര്‍ നിങ്ങള്‍ ഓര്‍ത്തു വെച്ചോ’തുടങ്ങിയവയാണ് ചില കമന്റുകള്‍.
സംഗക്കാരയെ പരാമര്‍ശിച്ച് ഇതിനോടകം നിരവധി ട്രോളുകളും ഇറക്കിക്കഴിഞ്ഞു.