അടൂര്‍:സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന അടൂരില്‍ മൂന്നു ദിവസത്തേക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ നിേരാധനാജ്ഞ പ്രഖ്യാപിച്ചു.അടൂര്‍, കൊടുമണ്‍ പന്തളം, പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ഇവിടെ
സി.പി.എം – ബി.ജെ.പി സംഘര്‍ഷം തുടരുകയാണ്.അടൂരില്‍ ഇതിനോടകം അമ്പതില്‍ പരം വീടുകള്‍ ആക്രമിക്കുകയും രണ്ടിടങ്ങളില്‍ പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.ഇന്ന് കൊടുമണ്‍ അങ്ങാടിക്കല്‍ എന്‍എസ്എസ് കരയോഗക്കെട്ടിടത്തിനുനേരെ ആക്രമണമുണ്ടായി.
സംഘര്‍ഷത്തില്‍ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെയും നിരവധി ബി.ജെ.പി പ്രവര്‍ത്തകരുടേയും വീടുകളും പാര്‍ട്ടി ഓഫീസുകളുമാണ് തകര്‍ത്തത്.അടൂര്‍ ടൗണില്‍ ഒരു മൊബൈല്‍ കടയ്ക്ക് നേരെയും സി.പി.എം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രന്റെ വീടിന് നേരെയും വ്യാഴാഴ്ച ബോംബാക്രമണവും ഉണ്ടായി.അടൂരില്‍ വലിയ പോലീസ് സന്നാഹമാണ് സുരക്ഷയ്ക്കായി നിലയുറപ്പിച്ചിരിക്കുന്നത്.