തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമനുഷ്ഠിച്ച ബിജെപി നേതാവ് പിഎം വേലായുധനെ അറസ്റ്റു ചെയ്തു നീക്കി.6 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയത്. പകരം പ്രഫ.രമ നിരാഹാര സമരം ഏറ്റെടുത്തു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് 36 ദിവസം പിന്നിടുകയാണ്.എഎന്‍ രാധാകൃഷ്ണന്, സികെ.പദ്മനാഭന്,ശോഭാ സുരേന്ദ്രന്,എന്‍.ശിവരാജന് എന്നിവരാണ് ഇതുവരെ നിരാഹാരം കിടന്നത്.