ശബരിമല:ശബരിമല തീര്ത്ഥാടകന് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു.സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്.എരുമേലി മുക്കുഴിക്കടുത്തു വള്ളിത്തോട് കാനന പാതയിലാണ് സംഭവം.
എരുമേലി പേട്ടതുള്ളി അയ്യപ്പന്മാര് കരിമലവഴി സന്നിധാനത്തേക്ക് പോകുന്ന വഴിയാണിത്. അയ്യപ്പന്മാര് സ്ഥിരമായി സഞ്ചരിക്കുന്ന ഇവിടെ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാണ്.ഇവര്‍ വിശ്രമിച്ച കടയുടെ സമീപം കാട്ടാന എത്തിയപ്പോള്‍ അവിടെനിന്നും രക്ഷപ്പെട്ടുപോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.പരമശിവത്തെ മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
