ഇരുപത്തിയെട്ട് വർഷത്തെ നിയമപോരാട്ടത്തിനു ശേഷം ഒടുവിൽ സിസ്റ്റർ അഭയയ്ക്ക് നീതി ലഭിച്ചു എന്ന് കരുതാം. പ്രതികൾക്ക് അപ്പീൽ സാധ്യതകൾ നിലനിൽക്കുന്നു.

ഒന്നാം പ്രതി ഫാദർ കോട്ടൂരിനെയും മൂന്നാം പ്രതി സിസ്റ്റർ സെഫിയെയും സി ബി ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൂടാതെ അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അതിക്രമിച്ചു കടന്നുകയറിയതിന് ഫാ കോട്ടൂരിന് ഒരു ലക്ഷം രൂപകൂടി അധികമായി പിഴ വിധിച്ചു.