അഖിലേന്ത്യാ കോൺഗ്രസ് സംഘടനാ സെക്രട്ടറി കെ സി വേണുഗോപാൽ കണ്ണൂരിൽ പത്രമാധ്യമ പ്രവർത്തകർക്ക് നൽകിയ വിശദീകരണം കെ പി സി സി നേതാക്കൾക്ക് നെഞ്ചിടിപ്പുകൂട്ടുന്നതായി .കോൺഗ്രസ്സിൽ നേതൃമാറ്റവും ചർച്ചയാകും എന്ന സൂചന തന്നെയാണ് രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ നൽകിയിരിക്കുന്നത് .കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്യം ആണ് കൂടുതൽ പരുങ്ങലിൽ .അത്രത്തോളം പ്രശ്നം രമേശിനില്ല .പാർട്ടിയാണ് വലുത് പാർട്ടിക്കാണ് മുൻഗണന .പ്രവർത്തകരുടെ ആശങ്ക പരിഹരിക്കും എന്നും വേണു പറഞ്ഞു .
വേണു നൽകുന്ന സൂചനകളനുസരിച്ച് അഖിലേന്ത്യാ നേതൃത്വം പരിഗണിക്കുന്നത് ഈ വിഷയങ്ങളാണ് .
വെൽഫെയർ പാർട്ടി ബന്ധവും ,അതേച്ചൊല്ലിയുള്ള തർക്കങ്ങളും .
ജോസ് കെ മാണിയുടെ മുന്നണിയിൽ നിന്നും പുറത്താക്കിയത് തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചോ എന്നും പരിശോധിക്കും.
നേരത്തെ നേതൃ മാറ്റം എന്ന വിഷയം തള്ളിയ കെ സിയുടെ നിലപാടുമാറ്റം ആശങ്കയോടെയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം കാണുന്നത് .