പിണറായിക്കു വീണ്ടു വിചാരമുണ്ടാകാൻ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ കെ ആന്റണി .കേരളത്തിൽ എൽ ഡി എഫിന് തുടർഭരണം ആപത്തെന്ന് എ കെ ആന്റണി അഭിപ്രായപ്പെട്ടു .

വിമർശനത്തിന് അതീതനായ ഒരു നേതാവ് ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ല .സി പി എം എന്നാൽ പിണറായി വിജയൻ എന്നായി .സി പി എം എന്ന സംഘടന പിണറായി വിജയൻ എന്ന ഒരു വ്യക്തിയെ ചുറ്റിത്തിരിയാൻ തുടങ്ങിയിരിക്കുന്നു .
സി പി എം കേന്ദ്ര കമ്മറ്റിക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്തവണ്ണം പിണറായി വിജയൻ മാറിയിരിക്കുന്നു .ഇത് സി പി എം എന്ന പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കും എന്ന മുന്നറിയിപ്പും സി പി എം പ്രവർത്തകർക്ക് എ കെ ആന്റണി നൽകി .