ആത്മാര്‍ത്ഥമായി സ്നേഹിക്കുക, സത്യസന്ധമായി ജീവിക്കുക, തിരികെ എന്തു ലഭിക്കുന്നു എന്നതില്‍ മനസ്സ് ഇളകാതിരിക്കുക എന്നിവയാണ് വീടിനും നാടിനും തനിക്കും വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന പരമമായ സേവനം. ഈ പരിശുദ്ധിയില്ലെങ്കില്‍ നമ്മെ ആശ്രയിക്കുന്ന കുടുംബവും നമ്മെ ആശ്രയിക്കുന്ന പ്രജകളും നാംതന്നെയും നശിക്കുകയേയുള്ളൂ! ഉള്ളില്‍ കാപട്യം ഉണ്ടെങ്കില്‍ നാം ഭാര്യയെയും മക്കളെയും സമൂഹത്തെയും ചതിച്ചുകൊണ്ട് ദ്രോഹിക്കുകയേയുള്ളൂ. സത്യസന്ധതയും ആത്മാര്‍ത്ഥതയും ത്യാഗസന്നദ്ധതയുമാണ് ഈശ്വരോന്മുഖമായ ജീവിതത്തിന്‍റെ ലക്ഷണം!
സ്വാര്‍ത്ഥബുദ്ധികളായ കള്ളന്മാരിലൂടെ അല്ല നിസ്വാര്‍ത്ഥമതികളായ ത്യാഗമൂര്‍ത്തികളിലൂടെയാണ് ലോകത്തിന് അര്‍ഹതപ്പെട്ട സഹായം ലഭിക്കുന്നത്. ലോകരെ സ്വന്തം ആത്മാവായി കണ്ട് ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരിലൂടെ ഈശ്വരാനുഗ്രഹം പ്രകാശിക്കുന്നു!
ഓം
-കൃഷ്ണകുമാർ കെ പി