ഹത്രസിൽ പീഡനത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം രാജ്യത്തെ നടുക്കിയിരിക്കയാണ് .സെപ്റ്റംബർ പതിനാലിന് നടന്ന ദാരുണമായ സംഭവം നാളെ ആർക്കെതിരെയും നടന്നേക്കാം .സമാനമായ ഒരാവസ്ഥയെക്കുറിച്ച് ഓർത്തെടുക്കാൻ പോലും ആകുന്നില്ല .കൊടിയ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ നാവു മുറിച്ചെടുത്തിരുന്നു പീഡനത്തിൽ അവളുടെ നട്ടെല്ല് തകർന്നു. അതെ മാസം ഇരുപത്തി ഒൻപതിന് ചികിത്സയിലിരിക്കു ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയി വച്ച് പെൺകുട്ടി മരണത്തിനു കീഴടങ്ങി .തുടർന്നുണ്ടായ പോലീസ് നടപടി ലജ്ജിപ്പിക്കുന്നതാണ് .അവസാനമായി ഉറ്റവരെ ഒന്ന് കാണിക്കാതെ യു പി പോലീസ് ആ മൃതദേഹം അതീവ രഹസ്യമായി സംസ്കരിച്ചു .അന്ന് തൊട്ട്‌ ഈ നാൾ വരെയും കനത്ത പോലീസ് ബന്തവസ്സിലാണ് മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരെ പാർപ്പിച്ചിരിക്കുന്നത് .അവരെ പുറത്തു നിന്നും ആരെയും കാണാനോ സംസാരിക്കാനോ സമ്മതിക്കുന്നില്ല .ഫോണുകളടക്കം പിടിച്ചെടുത്ത്‌ കനത്ത കാവലേർപ്പെടുത്തിയിരിക്കയാണ് യോഗി ആദിത്യനാഥ് സർക്കാർ .
പ്രതിപക്ഷ നേതാക്കൾക്ക് മരണപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനോ മാതാപിതാക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കാൻ പോലും അനുവാദമില്ല .പെൺകുട്ടിയുടെ ഭവനം സന്ദർശിക്കാനിറങ്ങിയ ഡൽഹിയിൽ നിന്നും കാറിൽ പുറപ്പെട്ട രാഹുൽ ഗാന്ധിയെ യു പി അതിർത്തിയിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തു .ഒരു മണിക്കൂറിലേറെ തടവിൽ വച്ച് നിർബന്ധിതമായി ഡൽഹിയിലേക്ക് തിരിച്ചയച്ചു .

ഇതൊക്കെ നടക്കുന്നത് ഇന്ത്യയിൽ തന്നെയാണോ എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല .നിയമവ്യവസ്ഥ നോക്കിനടത്തേണ്ടവർ ,സമാധാനവും സ്വൈരജീവിതവും ജനങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടവർ അന്യായം പ്രവർത്തിക്കുമ്പോൾ ഇനിയെന്താകും ഈ രാജ്യത്തിൻറെ ഭാവി ?