മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിട്ടുകൾക്കകം എം ശിവശങ്കരൻ ഐ എ എസ്സിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് ഇ ഡി മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സമൻസ് നൽകി ഏറ്റെടുത്തത്. കൊച്ചിയിലേക്ക് കൊണ്ടു പോയി ചോദ്യം ചെയ്യും.ശിവശങ്കറിന്റെ വായിൽ നിന്നും പുറത്തുവരുന്ന കാര്യങ്ങൾ മുഖ്യമന്ത്രിക്ക് നിർണ്ണായകമാണ്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടാൻ ഇബ്രാഹിം കുഞ്ഞ്,കെ എം ഷാജി,എം സി കമറുദ്ദീൻ എന്നിവർക്കെതിരെയുള്ള അന്വേഷണങ്ങൾ ഊർജ്ജിതമാക്കാനാകും ഇടതുപക്ഷം ശ്രമിക്കുക. സോളാർ സരിതാ കേസിൽ തുടരന്വേഷണത്തിനുള്ള സാധ്യതയും പരിശോധിക്കും.