സാമാജികർ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കണം എന്ന സർക്കാരിന്റെ ആവശ്യം തിരുവനന്തപുരം സി ജെ എം കോടതി തള്ളി.


കെ എം മാണിയെ നിയമസഭയിൽ ബഡ്ജെറ്റവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച എൽ ഡി എഫ് സാമാജികർ അന്നേ ദിവസം നിയമസഭയിൽ വരുത്തിവച്ച നാശനഷ്ടങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ കാണാത്തവരില്ല.സ്‌പീക്കറുടെ കസേര തള്ളിമറിച്ചിട്ടു,സ്പീക്കറുകൾ, മൈക്കുകൾ,കംപ്യുട്ടറുകൾ എന്നിവ തകർക്കപ്പെട്ടു.2015 മാർച്ചിൽ സാമാജികർ കേരളാ നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കണം എന്ന സർക്കാരിന്റെ ആവശ്യം തിരുവനന്തപുരം സി ജെ എം കോടതി തള്ളി .പൊതു താല്പര്യത്തെ മുൻനിർത്തിയായിരുന്നു കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യം.എന്നാൽ കേസിൽ പൊതു താല്പര്യമില്ല എന്ന് കോടതി നിരീക്ഷിച്ചു .നിയമ സാമാജികർ ക്രിമിനൽ കുറ്റം ചെയ്തിരിക്കുകയാൽ നിയമ പരിരക്ഷ അവർക്കു ലഭിക്കില്ല എന്നും ഉത്തരവിലുണ്ട് .