നീണ്ട 21 വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കി എംഎക്സ്എന് ചാനല്‍ ഇന്ത്യിയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. എഎക്സ്എന്‍, എഎക്സ്എന്‍എച്ച്ഡി ചാനലുകള്‍ സംപ്രേഷണം നിര്‍ത്തുന്നതായി സോണിപിക്ചേഴ്സ് നെറ്റ് വര്‍ക്ക് അറിയിച്ചു. ഇതോടെ അഞ്ച് രാജ്യങ്ങളില്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തും. ഇന്ത്യ, പാകിസ്ഥാന്, ഭൂട്ടാന്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേക്ഷണമാണ് നിര്‍ത്തുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് ചാനല്‍ അടച്ചുപൂട്ടാന്‍ കാരണം. നിരവധി മികച്ച ടിവി പരിപാടികളും സീരിസുകളും റിയാലിറ്റി ഷോകളും ഇന്ത്യാക്കാര്‍ക്ക് സുപരിചിതമാക്കിയ ചാനലാണ് എഎക്സ്എന്‍. ഫിയര്‍ ഫാക്ടര്‍, ബ്രേക്കിംഗ് ദി മജീഷ്യന്‍സ് കോഡ്, ഗോസ്റ്റ് ഹണ്ടേഴ്സ്, മിനിട്ട് ടു വിന് ഇറ്റ്, ബിലീവ് ഇറ്റ് ഓര് നോട്ട്, സ്ട്രീറ്റ് മാജിക്, ടോപ് ഗിയര്‍, ദി അമേസിങ്ങ് റെയിസ്, ഷെര്‍ലക് എന്നിവയൊക്കെ ഏറെ ജനകീയമായ പരിപാടികളായിരുന്നു. ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംസ്ക്കാരം ജനകീയമായതും ചാനലിന് തിരിച്ചടിയായി. ‘ഇന്ന് മുതല്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തുകയാണ്. ഇതൊരു ഇതിഹാസ യാത്രയായിരുന്നു. യാഥാര്‍ത്ഥ്യവും വിനോദവും ഡ്രാമയും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ. നിങ്ങളോട് നന്ദി പറയുന്നു’ – ട്വിറ്ററിലൂടെ ചാനല്‍ മേധാവി അറിയിച്ചു.