കേരള സർക്കാർ  അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി പുറത്തിറക്കിയതോടെ ബാറുകളിൽ മദ്യം പാർസലായി വിൽക്കാം.ബാറുകളിൽ ചില്ലറ വില്പന അനുവദനീയമായതോടെ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകൾ പോലെ തന്നെ ബാറുകളിലും സംവിധാനം ഒരുങ്ങും .മദ്യം ലഭ്യമാകുമ്പോൾ ബിവറേജസ് കൗണ്ടറിൽ ഉണ്ടാകുന്ന  തിരക്കൊഴിവാക്കാൻ എന്ന ന്യായീകരണം മുൻപോട്ടുവച്ചാണ് ബാർ മുതലാളികളുമായി സർക്കാർ ധാരണയുണ്ടാക്കിയിരിക്കുന്നത്. ഇതോടെ ബീവറേജ്‌സ് കോർപറേഷന്റെയും  കൺസ്യുമർഫെഡിന്റെയും വില്പനശാലകളെക്കാളും വളരെ കൂടുതൽ വില്പനകേന്ദ്രങ്ങൾ ബാർമുതലാളികളുടെ കൈകളിലേക്കെത്തും .ഒട്ടേറെ മദ്യദുരന്തങ്ങൾ കണ്ട കേരളത്തിൽ  മദ്യക്കച്ചവടം സർക്കാരിൽ തന്നെ നിക്ഷിപ്തമാകുന്നതാണ് നല്ലത്.സർക്കാരിന് വേണമെങ്കിൽ  കൂടുതൽ വിപണകേന്ദ്രങ്ങൾ ആരംഭിക്കാവുന്നതേ ഉള്ളു .ഭീമമായ വരുമാനം ബാർ മുതലാളിമാർക്ക് ഉറപ്പാക്കുന്നതരത്തിൽ ഉണ്ടാക്കിയിരിക്കുന്ന ചട്ട ഭേദഗതി വലിയ അഴിമതിയിലേക്കു തന്നെയാണ് വിരൽചൂണ്ടുന്നത് .തിരക്കൊഴിവാക്കാനാണെങ്കിൽ മറ്റു മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതിനു പകരം ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന പരിഷ്‌കാരം സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നതുമാണ് .മദ്യക്കച്ചവടക്കാരും  സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ബാറുകളിൽ മദ്യ കൗണ്ടറുകൾ തുറക്കാനുള്ള തീരുമാനം എന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു .
വ്യാജ മദ്യത്തിന്റെ ഒഴുക്കിനും ഈ സാദ്ധ്യതകൾ വഴി വയ്ക്കുന്നു .ഒറിജിനൽ ബ്രാൻഡിനെ വെല്ലുന്ന വ്യാജൻ ഉണ്ടാക്കാൻ കഴിയുന്ന ബ്ലെൻഡർമാർ മിക്ക ബാർ മുതലാളികൾക്കും ജീവനക്കാരായുണ്ട് .ഇതൊന്നും കൂടാതെ തങ്ങളുടെ ബാറിന്റെ അടുത്ത്  സർക്കാർ വില്പനകേന്ദ്രങ്ങളെ പ്രവർത്തിക്കാനോ തുടങ്ങാനോ അനുവദിക്കാത്ത തരത്തിൽ ബാർ മുതലാളികൾ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പതിവാണ്  .ഒരു പ്രദേശത്തെ കുത്തക വില്പന ലക്ഷ്യം വച്ചാണ് അത്തരം നീക്കങ്ങൾ അവർ നടത്തിയിരുന്നത് .ഇപ്പോഴത്തെ ചട്ട ഭേദഗതി താൽക്കാലിക ക്രമീകരണമാണ് എന്ന് പറയുന്നുണ്ടെങ്കിലും ഈ വികലമായ തീരുമാനം ദീർഘകാലം കേരളം സമൂഹത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ് സത്യം .