കെ എം മാണി എന്ന മാണിസാർ ഇന്ന് ജീവിച്ചിരിപ്പില്ല .എന്നാൽ മാണിയുടെ മകൻ ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് എത്തിയതിനെ തുടർന്ന് കേരള രാഷ്ട്രീയത്തിൽ ഒരിക്കൽ കെട്ടടങ്ങിയ ബാർ കോഴ അഴിമതി വിഷയം വീണ്ടും ഉയരുന്നു .
കടുത്ത ആരോപണങ്ങൾ മാണിയുടെ മകനെതിരെ ഉയർത്തിക്കൊണ്ട് പ്രമുഖ ബാർ മുതലാളി ബിജു രമേശ് വീണ്ടും എത്തിയിരിക്കുകയാണ് .മാണിക്കെതിരെയുള്ള ബാർകോഴ ആരോപണം പിൻവലിക്കാൻ തനിക്ക് പത്തുകോടി രൂപ ജോസ് കെ മാണി വാഗ്‌ദനം ചെയ്തിരുന്നു എന്നാണ് ബിജു രമേശിന്റെ പുതിയ ആരോപണം .അത് തന്നെ തന്റെ ആരോപണം സത്യമാണ് എന്നതിന് തെളിവാണ് എന്നും ബിജു അവകാശപ്പെട്ടു .
താൻ കോൺഗ്രസ്സിനെ സഹായിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത് എന്ന ആരോപണവും ബിജു തള്ളുന്നു .
അങ്ങനെയെങ്കിൽ അന്നത്തെ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ താൻ അഴിമതി ആരോപണം ഉന്നയിക്കില്ലായിരുന്നല്ലോ എന്നാണ് ബിജുവിന്റെ വാദം .കെ ബാബുവിനു പണം കൊടുത്തു എന്ന ആരോപണം ബിജു വീണ്ടും ആവർത്തിച്ചു .മാണി മാത്രമല്ലേ മരിച്ചത് ബാബു ഇപ്പോഴുമുണ്ടല്ലോ .കേരള സർക്കാരോ കേന്ദ്ര ഏജൻസിയോ ബാർകോഴ കേസ് അന്വേഷിച്ചാൽ താൻ അന്വേഷണവുമായി സഹകരിക്കാം എന്നും ബിജു പറയുന്നു .
മുൻ മന്ത്രിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ കെ ബാബുവിനെ വീണ്ടും കുഴയ്ക്കുന്നതാണ് ബാർ കോഴയുമായി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ സംഭവവികാസങ്ങൾ .
ബാർ വിഷയത്തിൽ വി എം സുധീരനുമായി ഇടഞ്ഞ ബാബുവിന് അക്കാരണത്താൽ തന്നെ സ്വന്തം നിയോജകമണ്ഡലത്തിൽ തോൽവി നേരിട്ടു. വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദനം ഉണ്ടെന്ന കേസും ബാബുവിനെ കുഴക്കി .തുടർന്ന് വിഷാദരോഗം പിടിപെട്ട ബാബുവിന്റെ മാനസികനില തെറ്റി .ഒരു വിധം കേസിൽ നിന്നുമൊക്കെ രക്ഷപ്പെട്ട് വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമായി തുടങ്ങിയപ്പോഴാണ് വീണ്ടും ബാർ ഭൂതം ബാബുവിനെ പിടികൂടുന്നത് .
ബാർ കോഴ വിഷയം വീണ്ടും പൊങ്ങി വരുന്നു ,മുൻ മന്ത്രി കെ ബാബുവിന്റെ ശനിദശ തുടരുന്നു .
ബാർക്കോഴ വീണ്ടും സജീവമാകുന്നത് ജോസ് കെ മാണി വിഭാഗം ഇഷ്ടപ്പെടുന്നില്ല .മാണി സാർ എന്ന ബിംബത്തെ മുൻനിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാം എന്ന പ്രതീക്ഷ നിലനിൽക്കണമെങ്കിൽ ഈ കോഴ വിഷയം കെട്ടടങ്ങിയെ തീരൂ എന്ന കണക്കുകൂട്ടലിലാണ് ജോസ് ഗ്രൂപ്പ് .