ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്ന ബിജു രമേശ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വെറുതെ വിടുന്നില്ല .ബാർകോഴ കേസിൽ ചെന്നിത്തല ,കെ ബാബു ,വി എസ് ശിവകുമാർ ,ജോസ് കെ മാണി എന്നിവർക്കെതിരെയെല്ലാം വിമർശനങ്ങൾ തൊടുക്കുകയാണ് പ്രമുഖ ബാർ വ്യവസായി ബിജു രമേശ് .
പോലീസിന്റെ 164 സ്റ്റേറ്റ്മെന്റിൽ രമേശിന്റെ പേര് പറയാത്തത് ആദ്യം രമേശിന്റെ ഭാര്യയും പിന്നെ രമേശും വിളിച്ചു യാചിച്ചിട്ടാണെന്നും ബിജു പറഞ്ഞു .
മുൻമന്ത്രി കെ ബാബു അൻപതുലക്ഷവും എഴുപത്തഞ്ചു ലക്ഷവുമെല്ലാം ചോദിച്ചത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞാണ് എന്ന ബിജുവിന്റെ ആരോപണം ഉമ്മൻചാണ്ടിയെയും കുഴയ്ക്കുന്നതാണ് .മാനസിക പ്രശ്നങ്ങളിൽ ചികിത്സയിലായിരുന്ന ബാബുവാണെങ്കിൽ ആരോഗ്യം വീണ്ടെടുത്ത് തിരിച്ച് വരാൻ തയ്യാറെടുക്കുന്ന വേളയിലാണ് പഴയ ആരോപണങ്ങൾ വീണ്ടും അദ്ദേഹത്തിന് പ്രശ്‌നമാകുന്നത് .വി എസ് ശിവകുമാറാണെങ്കിൽ വിഷയത്തിൽ പരസ്യപ്രതികരണം നടത്താതെ ഒന്നുമേ സംഭവിക്കാത്ത മട്ടിൽ നടക്കുകയാണ് .